Irupathiyonnam Noottandu | സിനിമ വാസുവിന്റെ വിശകലനം

ചില പടങ്ങൾ അങ്ങനെ ആണ്. വെറുത്തു പണ്ടാരം അടങ്ങും. അങ്ങനെ ഒരു പടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടു. ചില വലിയ പുള്ളികൾ ഒക്കെ കൂടിയാണ് പടം എടുത്തിട്ടുള്ളത്. അതാണ് ഇതിന്റെ അത്ഭുതവും. ഇതിന്റെ സംവിധായകൻ നായകന്റെയും പ്രൊഡ്യൂസറിന്റെയും ശത്രുവാണോ എന്ന് വരെ തോന്നിപോയി.

മഹാ സംഭവം ആണ് വരാനുള്ളത് എന്ന പോലെ ഭീകരമായ ടൈറ്റിൽ കാർഡ്.

അയ്യ്യോ!!!

ഒന്ന് ഞെട്ടിയതാണ്. ഓക്കേ. ആ കാര്യം വിടാം, പടത്തിലേക്കു കിടക്കാം. ഇതൊരു കോമഡി പടമാണോ റൊമാന്റിക് പടമാണോ ആക്ഷൻ പടമാണോ എന്ന് ക്ലൈമാക്സ് ആയപ്പോഴും മനസിലായില്ല. മനസിലാകില്ല. അതാണ് ബ്രില്ലിയൻസ്.

ബ്രില്ലിയൻസിന്റെ മാല പടക്കമാണ് ഈ പടം. അബൂസിക്കയുടെ സങ്കേതത്തിൽ നിന്നും ഇറങ്ങുമ്പോൾ ഒരാൾ വെറുതെ ബാബയെ ഇടിക്കുന്നത് പോലെ കൈ വീശി മുഖത്തിനടുത്ത് നിറുത്തും. ആ നിറുത്തിയ കൈ പിടിച്ചു പഞ്ച് ഡയലോഗ് പോലെ എന്തോ ഒന്ന് നമ്മുടെ നായകൻ പറയുന്നുണ്ട്. എഡിറ്റിംഗ് ആണോ അപാരം അതോ മേക്കിങ് ആണോ എന്ന് മനസിലാകുന്നില്ല. എന്തായാലും പഞ്ച് ഡയലോഗ് പോലെ എന്തെങ്കിലും നമ്മുടെ നായകൻ പറയുമ്പോൾ ബാബയായി അഭിനയിച്ച മനോജേട്ടൻ കൊടുക്കുന്ന ചില മുഖഭാവങ്ങൾ ഉണ്ട്. വെറൈറ്റി ആണ്.

നമ്മുടെ സംവിധായകന് ലോകം മുഴുവനുള്ള കാര്യങ്ങളിൽ കുറച്ചു വിവരം ഉണ്ട്. അതിനൊക്കെ തന്റേതായ ഒരു അഭിപ്രായവുമുണ്ട്. നല്ലതു തന്നെ. പക്ഷെ എല്ലാം കൂടെ എങ്ങനെ എങ്കിലും ഒരു പടത്തിൽ കുത്തി കയറ്റണം എന്ന് തീരുമാനിച്ചു ഒരു ബന്ധവുമില്ലാതെ വെറുതെ ഓരോ സീൻ ഉണ്ടാക്കി ഇങ്ങനെ ഒരു ബന്ധുവുമില്ലാതെ വാട്സാപ്പ് മെസ്സേജ് പോലെ ഉള്ള ഡയലോഗുകൾ കുത്തിക്കയറ്റി വെറുപ്പാക്കരുതായിരുന്നു.

കൊടും ഭീകരമായ ഡയലോഗ്സ്

ഈ ഡയലോഗും സ്ക്രിപ്റ്റും എഴുതിയ ആൾ ഏത് ജനറേഷനിൽ ജനിച്ചതാണ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. പരിതാപകരമാണ് ഡയലോഗ്സ്. നായിക നായകനെ നോക്കി എന്റെ കാര്യം ആരും നോക്കണ്ട എന്ന് പറയുന്നു. അതിന്റെ തൊട്ടടുത്ത സീനിൽ നായികയെ നായകൻ രക്ഷിക്കുന്നു എന്നിട്ടു മുൻപത്തെ ഡയലോഗിന് തിരിച്ചു ഉത്തരം കൊടുക്കുന്നു. അപ്പോൾ ഉള്ള മുഖ ഭാവം കാണേണ്ടത് തന്നെ ആണ്. എന്തായാലും അത് കഴിഞ്ഞു രണ്ടു മൂന്ന് സീൻ കഴിയുമ്പോൾ നായകൻ നായികയെ ചീത്ത പറയും. അത് കഴിഞ്ഞു നായികയുടെ മഹത്വം നായകൻ അറിയുന്നു. വൗ. അങ്ങോട്ടും ഇങ്ങോട്ടും ആയെ. ഇനി ചോദിക്കരുത്.

ബാബ ആണ് ഇതിലെ ഏറ്റവും നല്ല കോമഡി കഥാപാത്രം. ഒരാളുടെ കയ്യിൽ നിന്നും പൈസ കടം വാങ്ങി തിരിച്ചുകൊടുക്കാതെ മുങ്ങി. ഒരു ആക്ഷൻ സീൻ ഒക്കെ കഴിഞ്ഞു പ്രത്യക്ഷപ്പെട്ട നായകനെ കണ്ട ഉടനെ പലിശക്കാരൻ രണ്ടു മാസം സമയം കൊടുക്കുന്നു. രണ്ടു മാസം കഴിഞ്ഞ ശേഷം പലിശക്കാരൻ വന്നു ചോദിക്കുന്നു. അതും വളരെ മാന്യമായി. നായകൻ കേളത്തിൽ പോയിരിക്കുകയാണെന്നും തിരിച്ചു വന്നതും കാശ് എത്തിക്കും എന്നും ബാബ പറയുന്നു. ‘വിശ്വസിക്കാവോ’ എന്ന് പലിശക്കാരൻ ചോദിക്കുന്നു. അപ്പോൾ ബാബ പറയുകയാണ് ‘വിശ്വാസ വഞ്ചന എന്റെ പണി അല്ല’ അത് കഴിഞ്ഞ ഉടനെ മാസ്സ് മ്യൂസിക്കും. ബുഹഹാ. എന്താ അല്ലെ?

ഏറ്റവും ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്സ് ആണ്. വൈ ദിസ് കൊലവെറി! നായികയുടെ ഒരു പ്രസംഗമുണ്ട്. വളരെ സീരിയസ് ആയ കാര്യമാണെങ്കിലും നല്ല ബോറൻ ഡയലോഗും ഡബ്ബിങ്ങും പെർഫോമൻസും സീരിയല് പോലെ ഉള്ള സെറ്റപ്പും ഒക്കെ കൂടി നല്ല കുളമാക്കിയിട്ടുണ്ട്.

Share with:

About the Author

Cinema Vaasu
I am cinema Vaasu. I can talk cinema, I can walk cinema, I can laugh cinema, because cinema is a wonderful art.

Be the first to comment on "Irupathiyonnam Noottandu | സിനിമ വാസുവിന്റെ വിശകലനം"

Leave a comment

Your email address will not be published.
Newsletter