Chandanalepa Sugandham Lyrics

Chandanalepa Sugandham from Oru Vadakkan Veeragadha (Malayalam)

ചന്ദനലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണപ്പെട്ടി  തുറന്നു കൊടുത്തത്
യൌവ്വനമോ ഋതു ദേവതയോ
യൌവ്വനമോ ഋതു ദേവതയോ (ചന്ദനലേപ സുഗന്ധം)

ചെങ്കദളീ   മലര്‍ചുണ്ടിലിന്നാര്‍ക്ക് നീ
കുങ്കുമരാഗം കരുതിവച്ചു
തൊഴുതു മടങ്ങുമ്പോള്‍ കൂവളപൂമിഴി
മറ്റേതു ദേവനെ തേടി വന്നു
മാറണിക്കച്ച കവര്ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്ന്നോ.
മാറണിക്കച്ച കവര്ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്ന്നോ.
ആ..ആ..ആ..  (ചന്ദനലേപ സുഗന്ധം)

മല്ലീസായകന്‍ തന്നയച്ചോ നിന്റെ
അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വച്ചുടുത്തു നിന്‍
യൌവ്വനം പുത്തരിയങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖ കാന്തി കവര്ന്നോ
പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖ കാന്തി കവര്ന്നോ
ആ ..ആ..ആ.. (ചന്ദനലേപ സുഗന്ധം)

Share with:


Newsletter