Kooman (Review): A rewarding thriller with superb Asif Ali

Kooman Review Malayalam

ആസിഫ് അലി അവതരിപ്പിക്കുന്ന കോൺസ്റ്റബിൾ ഗിരിയാണ് ഇതിലെ പ്രധാന കഥാപാത്രം. സിനിമകളിൽ സാധാരണ ആയി കണ്ടുവരുന്ന ‘ഹീറോ’ പോലീസ് ഓഫീസർ അല്ല ഈ ഗിരി. അയാൾ കേസുകൾ കണ്ടുപിടിക്കുന്നതിൽ മിടുക്കനും അതേ സമയം പ്രതികാരബുദ്ധിയുള്ള ആളുമാണ്. ആരെങ്കിലും ചെറുതായി കളിയാക്കിയാൽ പോലും അത് പക പോലെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ ആണ് ഈ കഥാപാത്രം.

ചിത്രം തുടങ്ങി കുറച്ചു സമയം കൊണ്ട് തന്നെ ഗിരി എന്ന കഥാപാത്രത്തെ വൃത്തിയായി കാണിക്കുന്നുണ്ട് സംവിധായകൻ. പക വെച്ചുപുലർത്തുകയും പ്രതികാരം ചെയ്യാൻ തക്കവണ്ണം അതിനെ വലുതാക്കുകയും ചെയ്തുകൊണ്ട് ഗിരി ഒരു വികൃതമായ ക്രിമിനൽ മനോഭാവം പ്രകടിപ്പിക്കുന്നു. കൂമന്റെ ഏറ്റവും രസകരമായ ത്രെഡ് രൂപപ്പെടുത്തുന്നതിന്റെ താക്കോലായി മാറുന്നത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഈ ഒരു വശമാണ്.

കെ ആർ കൃഷ്ണകുമാറാണ് കൂമന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ സിനിമയെ അഭിനന്ദിക്കാൻ പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതിലെ പ്രധാന കഥാപാത്രം തന്നെ ആണ്. നാടകീയമായ ചില സന്ദർഭങ്ങളും ടെൻഷൻ ഉണ്ടാക്കുന്ന സീനുകളും ആണ് ‘കൂമന്റെ’ പ്രത്യേകത. ട്വിസ്റ്റുകളല്ല. അതുണ്ടെങ്കിൽ കൂടി. ഇവിടെ നമ്മുടെ പ്രധാന കഥാപാത്രത്തെ ഹീറോ എന്ന രീതിയിൽ അല്ലാതെ മറ്റൊരു കഥാപാത്രം എന്ന പോലെ ആണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം ഭാഗങ്ങളിലും അത് അങ്ങനെ തന്നെ നിലനിറുത്തിയിട്ടുണ്ട്. അത് ചിത്രത്തിലെ പല സുപ്രധാന സീനുകൾക്കും ഒരുപാട് സഹായമാകുന്നുമുണ്ട്.

Asif Ali’s wonderful performance

ഗിരിയായി ആസിഫ് അലി മികച്ചു നിൽക്കുന്നു. അവിസ്മരണീയമായ രംഗങ്ങൾ പലതുണ്ട് അദ്ദേഹത്തിന്റേതായി. ബാബുരാജ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ഹന്ന റെജി കോശി, ജോർജ്ജ് മരിയൻ എന്നിവരുടെ മികച്ച പിന്തുണയുമുണ്ട്.

‘കൂമൻ’ ജീത്തു ജോസഫിന്റെ ഏറ്റവും മികച്ച സിനിമയല്ല. അവിടെയും ഇവിടെയും അൽപ്പം ഇടറുന്നുണ്ട്. എങ്കിലും മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഈ കൂമൻ പ്രേക്ഷകരെ പിടിച്ചിരുത്താൻ കെൽപ്പുള്ളതാണ്. Screen നിന്നും കണ്ണെടുക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ത്രില്ലെർ സിനിമ ആണ് കൂമൻ.

വാൽ: ഒരു പക്ഷെ ജീത്തു ജോസഫ് സിനിമകളിൽ ഏറ്റവും നല്ല ഒന്നാം പകുതി ഉള്ളത് ഇതിലായിരിക്കാം. കൗതുകമുണർത്തുന്ന രംഗങ്ങൾ ഉള്ള വളരെ മികച്ച ആദ്യ പകുതിയും തുടർന്ന് കണ്ടിരിക്കാവുന്ന രണ്ടാം പകുതിയും, ഒറ്റ വരിയിൽ ഇതാണ് കൂമൻ.

3.5 Rating

Share with:


About the Author

Net Desk
“No good movie is too long and no bad movie is short enough” - Roger Ebert

Be the first to comment on "Kooman (Review): A rewarding thriller with superb Asif Ali"

Leave a comment

Your email address will not be published.