Manamariyunnolu Lyrics | Song From Porinju Mariam Jose

Checkout the lyric Manamariyunnolu song from Porinju Mariam Jose. The foot tapping number is composed by Jakes Bejoy and sung by Vijay Yesudas, and Sachin Raj. Porinju Mariam Jose is directed by Joshiy. Manamariyunnolu Song here

മനമറിയുന്നോള്
ഇവളാ കെട്ട്യോള്.
മനമറിയുന്നോള്
ഇവളാ കെട്ട്യോള്.
കനവില് വന്നോള്,
നിൻ കരുളായി പോന്നോള്.
കനവില് വന്നോള്,
നിൻ കരുളായി പോന്നോള്.
പരിണയരാവിൽ പവനുരുകുമ്പോൾ,
ഹൃദയം തന്നോള്.
ദനഹാ പെരുന്നാൾ
ബാന്റടി പോലെ ഉള്ള് കവർന്നോള്.
പാട്ടുപെട്ടി പോൽ കൊഞ്ചിയിട്ട്,
ഇട്ടെന്ന് ചുറ്റിയിട്ടോള്
ഇനി കാത്തിരുന്നൊരാ നാളെത്തി.
ഒട്ടിയൊട്ടി ഇട നെഞ്ചുമുട്ടി
കഥ തുടരുമിതിവരുടെ കല്യാണം.

അവർക്കിനി എന്നും പെരുന്നാള്.
അനുഗ്രഹം വേണം പുണ്യാളാ.
അവർക്കിനി എന്നും പെരുന്നാള്.
അനുഗ്രഹം വേണം പുണ്യാളാ.

മനമറിയുന്നോള്
ഇവളാ കെട്ട്യോള്.
മനമറിയുന്നോള്
ഇവളാ കെട്ട്യോള്.

മറിയേ എന്റെ മറിയേ,
നീ ചിരിച്ചാൽ ഹ ഹ ഹ ഹ.
ആ ചിരിയിൽ ഫുൾ ഹാപ്പി,
ചിരിയില്ലേ! മൊത്തം പോക്കാ.

അമ്പു പെരുന്നാൾ ചേലോടെ,
എന്റെ മുന്നിൽ വന്നവളാ.
അന്ന് തൊട്ടേ ഉള്ളാകെ,
വമ്പു കാട്ടണ പെണ്ണ് ഇവളാ.

ആരുമില്ലാ നേരത്ത്,
ശൃംഗാരമോതും കണ്ണിവളാ.
വീട് നിറയെ പിള്ളേരായി
എൻ നാട് വാഴാൻ പോണൊളാ.

പാതിരാവിന് വാതിലെന്നും ചാരിടുന്നോളു,
പാതിയായി എന്നുമെന്നിൽ ഒട്ടിടുന്നോള്.

അവർക്കിനി എന്നും പെരുന്നാള്.
അനുഗ്രഹം വേണം പുണ്യാളാ.
അവർക്കിനി എന്നും പെരുന്നാള്.
അനുഗ്രഹം വേണം പുണ്യാളാ.

അന്തി ചായണ നേരത്ത്,
നെഞ്ചിനുള്ളിൽ ഓർമ്മകളാ
ഒന്ന് വന്നെൻ ചാരത്തു,
തൊട്ടുരുമ്മാൻ ഉള്ളവളാ.

ആരുമാരും കാണാതെ,
അന്നാദ്യ മുത്തം തന്നവള്.
ആരുമില്ലാകാലത്തും,
എൻ താങ്ങിനായി വേണ്ടവള്.
പള്ളിമേട പോലെയെന്നും
ഉള്ളമുള്ളൊള്.
പ്രാണനായി എന്നുമെന്നിൽ,
വാണീടുന്നോള്.

അനുഗ്രഹം വേണം പുണ്യാളാ
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ

Share with:


Be the first to comment on "Manamariyunnolu Lyrics | Song From Porinju Mariam Jose"

Leave a comment



Your email address will not be published.




Newsletter