Mohanlal, Kerala’s Lalettan – Mohanlal Birthday Special

Mohanlal Wallpaper Poster

1960ലെ ഒരു ഇടവപ്പാതിയിലെപ്പോഴോ ആണ്ഗവണ്മെന്റ് ഉദ്യോഗസ്ഥനായ വിശ്വനാഥാൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ കുഞ്ഞു ജനിക്കുന്നത്, പള്ളികളും, അമ്പലങ്ങളും, ആരാധനാലയങ്ങളും നിറഞ്ഞ പത്തനംതിട്ടയിലെ തനി ഗ്രാമ പ്രദേശമായ ഇലത്തുരിൽ പിറന്ന ഉണ്ണിയെ
എല്ലാ ദൈവങ്ങളും ഒരുമിച്ച് അനുഗ്രഹിച്ചിരിക്കുന്നു. അതാവും അവൻ വളര്ന്നപ്പോള് അച്ഛനും അമ്മയ്ക്കും മാത്രമല്ല മലയാളികൾക്കെല്ലവർക്കും പ്രിയങ്കരനായി മാറിയത്. കലാ ലോകം അവനെ മഹാ നടനെന്ന കിരീടം ചാര്തി കൊടുത്ത്സ്വന്തം ലാലേട്ടൻ ആക്കി മാറ്റിയത്.

പഠിക്കുന്ന കാലത്തു തന്നെ അഭിനയ മികവ്പ്രകടമാക്കാൻ ലാലിനു കഴിഞ്ഞിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ നാടക മൽസരത്തിൽ മികച്ച നടനുള്ള അവാർഡ്കരസ്ഥമാക്കി. തിരുവനന്തപുരം മോഡൽ സ്കുളിലും എം . ജി കോളേജിലും പഠനം പൂർത്തിയാക്കി. പ0ന കാലത്തെ സിനിമാ മോഹം വലിയ ഒരു സുഹൃദ്വലയം തന്നെ ഉണ്ടാക്കിയെടുത്തു. ഈ കൂട്ടുകാർ സിനിമ പ്രേമികൾ മാത്രമല്ല പരിശ്രമശാലികൾ കൂടിയാണെന്നന്റെ തെളിവാണ് ഇന്നത്തെ മണിയൻ പിള്ള രാജുവിലേക്കും പ്രിയദർശന്നിലേക്കു o ഒക്കെ വിരൽ ചൂണ്ടുന്നത്.

Mohanlal First Movieകോളേജ്കാലത്തിനു ശേഷം 1978ൽ ലാലും കൂട്ടുകാരായ പ്രിയദർശൻ, സുരേഷ്കുമാർ, മണിയൻ പിള്ള രാജുതുണ്ടിയവരെല്ലാം ഒത്തു ചേർന്ന് ഒരു സിനിമ ഒരുക്കി ‘തിരനോട്ടം’. പക്ഷെ അത്വെളിച്ചം കാണാൻ 25 വർഷം വേണ്ടി വന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും ഈ സിനിമാ കമ്പനി സിനിമ ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെയിരിക്കുമ്പോഴാണ്നവോദയ സ്റ്റുഡിയോയിൽ വച്ച്നടന്ന ആഡിഷനിൻ പങ്കെടുക്കാൻ ലാലിന് അവസരം കിട്ടുന്നത്. ആഡിഷനിൽ പിന്നിലായി പോയെങ്കിലും സംവിധായകൻ ഫാസിലിനും നവോദയ അപ്പച്ചന്നം’ ഈ ചുറു ചുറുക്കുള്ള ചെറുപ്പക്കാരനെ നന്നേ ബോധിച്ചു.

അങ്ങനെ ഫാസിലിന്റെ അടുത്ത പടമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ കഥാപാത്രത്തിന്ജീവൻ നൽകികൊണ്ട്ലാൽ സിനിമയിൽ അരങ്ങേറ്റ o കുറിച്ചു. പിന്നീടങ്ങോട്ട്സിനിമ ലോകം ലാലിനെ ഏറ്റെടുക്കുകയായിരുന്നു. വില്ലനിൽ നിന്ന്നായകനിലേക്കും പുരുഷത്വത്തിന്റെ വിവിധ രൂപങ്ങിലും ലാൽ മലയാള സിനിമയിലെ സ്ഥിരം സാന്നിദ്ധ്യമായി.

Mohanlal Chithram Movie Posterമഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം എന്റെ മോഹങ്ങൾ പൂവണിഞ്ഞു , വിസ, എന്റെ ‘മാമാട്ടികുട്ടിയമ്മക്ക്, തുടങ്ങി കുറച്ച്സിനിമകൾ ചെയ്തു എങ്കിലും ശശികുമാർ സംവിധാനം ചെയ്ത ‘ഇവിടെ തുടങ്ങുന്നു’ എന്ന സിനിമയാണ്മോഹൻലാലിന് ഒരു നായക പരിവേഷം നൽകിയത്. 1984 ൽ സുഹൃത്തു കൂടിയായ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ഹാസ്യ നായകനായി രംഗ പ്രവേശം ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ G. അരവിന്ദൻ, ഹരിഹരൻ, എം.ടി, പദ്മരാജൻ, ഭരതൻ തുടങ്ങിയ പ്രതിഭാശാലികളോടൊപ്പം വർക്ക്ചെയ്യാൻസാധിച്ചു. 1986 ൽ സത്യൻ അന്തിക്കാടിന്റെ TP ബാലഗോപാലൻ എം എ എന്ന സിനിമയിലെ അഭിനയത്തിന്നല്ല നടനുള്ള ആദ്യത്തെ സംസ്ഥാന അവാർഡ്ലാലിനെ തേടിയെത്തി.

 

കാമുകിയുടെ മരണം കണ്ട്മനസിന്റെ താളം തെറ്റിയ താളവട്ടത്തിലെ വിനോദിനെയും ആദ്യം അനുഭവിച്ച പെണ്ണിനെയും ആദ്യം പ്രണയിച്ച പെണ്ണിനെയും ഉപേക്ഷിക്കാൻ കഴിയാതെ കടുത്ത ആത്മസങ്കർഷം അനുഭവിക്കുന്ന തൂവാനതുമ്പികളിലെ ജയകൃഷ്ണനെയും മലയാളികൾ ഏറ്റുവാങ്ങിയത്ഹൃദയം കൊണ്ടാണ്.
1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന മുഴു നീള ഹാസ്യ ചിത്രം ബോക്സ് ഓഫീസിലെ മുൻ റെക്കോർഡുകളെല്ലാം ഭേദിച്ച് 365 ദിവസം നിറഞ്ഞോടിയപ്പോൾ ലാലിന്റെ മൂല്യവും ആരാധകരുടെ എണ്ണവും ആയിരങ്ങളിൽ ലക്ഷങ്ങളിലേക്ക് ഉയർന്നു.
യുവ ഹൃദയങ്ങളിൽ ലാൽ ഒരു ഹരമായി മാറി. 1989 ൽ ലോഹിതദാസിന്റെ തിരകഥയിൽ വിരിഞ്ഞ കിരീടം ലാലിന്റെ സിനിമ ജീവിതത്തിൽ തന്നെ ഒരു വഴിത്തിരിവായി. 1991 ൽ പുറത്തിറങ്ങിയ ഭരത്തിലെ അഭിനയത്തിന്ലാൽ തന്റെ ആദ്യത്തെ ദേശീയ അവാർഡ്സ്വന്തമാക്കി. പിന്നീടുള്ള വർഷങ്ങളിൽ കമലദളം, രാജ ശില്പി , വിയറ്റ്നാം കോളനി, യോദ്ധ തുടങ്ങിയ ഒട്ടനവധി ഹിറ്റുകൾ മലയാളത്തിന്സമ്മാനിക്കാൻ ലാലിനു കഴിഞ്ഞു.

READ  What happened to 1971 Beyond Borders at Box Office?

Mohanlal Cooling Glass Spadikam Style Mass1995 ൽ ഇറങ്ങിയസ്ഫടികം ഒരു ഉൾ ഭയത്തോടെയാണ്സംവിധായകൻ പ്രേക്ഷകർക്ക്മുന്നിൽവച്ചതെങ്കിലും ‘ആടു തോമ’ എന്നതാന്തോന്നിയെ, പോലീസുകാരനെ ഉടുമുണ്ടൂരിയടിക്കാൻ ചങ്കുറപ്പുള്ള നായകനെ ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ മലയാളത്തിന്റെ സ്ഥിരം നായക പരിവേഷങ്ങൾ മാറ്റി മറിക്കപ്പെടുകയായിരുന്നു. പ്രിയദർശൻ സoവിധാനം ചെയ്ത കലാപാനി ഹിറ്റാക്കിയതിലും ലാലിനെ പങ്ക്ചെറുതല്ല. 1997ൽ ‘ഗുരു’ ഓസ്കാർ അവാർഡിന്നോമിനേറ്റ്ചെയ്യപ്പെട്ടത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായി. ഇതേ വർഷത്തിൽ തന്നെ ‘ഇരുവർ’ എന്ന തമിഴ്സിനിമയിൽ എംജിആർ ആയി അഭിനയിക്കാനുള്ള ഭാഗ്യവും ലാലിന്കിട്ടി. രൂപത്തിലും ഭാവത്തിലും എംജിആറിന്റെ രൂപ സാദൃശ്യവുമായി പ്രത്യക്ഷപ്പെട്ട ലാൽ അന്ന് ഏവരുടേയും പ്രശംസ പിടിച്ചു പറ്റി . 1999ൽ ‘വാനപ്രസ്ഥം’ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ദേശീയ അവാർഡ്കേരളത്തിലേക്കെത്തിച്ചു.Drishyam Mohanlal Meena

2002ൽ മോളിവുഡും ടോളിവുഡും കടന്ന്കമ്പനി എന്ന ഹിന്ദി സിനിമയിൽ IPS ഓഫീസറായ ഗ്രീനിവാസൻ എന്ന കഥാപാത്രത്തിന്ജീവൻ നൽകി കൊണ്ട്ബോളിവുഡിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. മേജർ രവി സംവിധാനം നിർവഹിച്ച കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, തുടങ്ങിയ ചിത്രങ്ങളിൽ ഉയർന്ന ആർമി ഉദ്യോഗസ്ഥനെ അവിസ്മരണീയമാക്കി കൊണ്ട്പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളെ ജനങ്ങൾക്ക്മുന്നിലെത്തിച്ചു. രാജ്യത്തിനു നൽകിയ മികച്ച സേവനങ്ങൾ കണങ്കിലെടുത്ത് 2009ൽ ഇന്ത്യൻ ആർമി ലാലിനെ ലെഫ്റ്റനന്റ്കേണൽ പദവി നൽകി ആദരിച്ചു. ഇന്നു വരെ മറ്റൊരു സിനിമാതാരങ്ങൾക്കും ലഭിക്കാത്ത ഭാഗ്യമാണിത്.Mohanlal in Janatha Garage

38 വർഷത്തോളമെത്തിയ അഭിനയ ജീവിതത്തിൽ 2 ദേശീയ അവാർഡ്, 6 സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലഡിലിറ്റ്നൽകി ആദരിച്ചു. 2001 ൽ രാജ്യം പരമോന്നത സിവിലിയൻ പദവിയായ പദ്മശ്രീ നൽകി ആദരിച്ചു.

പൊതുവെ വിവാദങ്ങളിൽ നിന്നെല്ലാം അകന്ന നിൽക്കുന്ന ആളാണ്ലാൽ എങ്കിലും സുകുമാർ അഴീക്കോടും തിലകനുമായുള്ള പ്രശ്നങ്ങൾ, ആനകൊമ്പ സൂക്ഷിച്ചതിനെ കുറിച്ചുള്ള പ്രശ്നങ്ങൾ ഇതൊക്കെ കാര്യമായ വിവാദങ്ങളിലേക്ക്വലിച്ചിഴക്കപ്പെട്ടു. 2015 ലെ നാഷണൽ ഗെയിംസിൽ അവതരിപ്പിച്ച ലാലിസം പരാജയപ്പെട്ടപ്പോൾ പരക്കെ ആക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ ചെലവായ 2 കോടി രൂപയും സർക്കാറിന്മടക്കി നൽകി വിവാദങ്ങൾ അവസാനിപ്പിച്ചു.

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും മോഹന്‍ലാല്‍ മലയാളികൾക്ക് എന്നും സ്വന്തം ലാലേട്ടനാണ്…

20

You may also like...

Leave a ReplyYour email address will not be published. Required fields are marked *

Enjoyed this blog? FOLLOW US