Visham (Malayalam Movie) Directed by Deepa Aji John

Deepa Aji John

Visham Malayalam movie launched. മലയാള ചലച്ചിത്ര മേഖലയിലേക്ക് പുതിയൊരു സംവിധായിക കൂടി എത്തുന്നു, ദീപ അജിജോൺ. മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ചു വാര്യരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ദീപയുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. ‘വിഷം’ എന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊച്ചി ഹൈവേ ഗാർഡനിൽ നടന്ന ചടങ്ങിൽ സിദ്ദി ചിത്രത്തിന്റെ സംവിധായകൻ പയസ് രാജ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശിപ്പിച്ചു. അജിജോൺ, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ നയികമാർ ഉൾപ്പെടെയുള്ള മറ്റു കഥാപാത്രങ്ങൾക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുന്നു. ദീപ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. Perspective Station ചിത്രം നിർമ്മിക്കുന്നു.

Visham

സിനിമാട്ടോഗ്രാഫി കാർത്തിക് എസ് നായർ, സംഗീതം വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ Adv. കെ ആർ ഷിജുലാൽ, എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം സാമിന ശ്രീനു, മേക്കപ്പ് റഷീദ് അഹമ്മദ്, ഡിസൈൻസ് ആന്റണി സ്റ്റീഫെൻസ്, പി ആർ ഒ എ എസ് ദിനേശ്.  തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ ‘ ഊടും പാവും’ എന്ന പേരു കേട്ട പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്.

Share with:


Be the first to comment on "Visham (Malayalam Movie) Directed by Deepa Aji John"

Leave a comment

Your email address will not be published.