Pinneyum Pinneyum Aaro Lyrics From Krishnagudiyil Oru Pranayakalathu

Pinneyum Pinneyum Song from Krishnagudiyil Oru Pranayakalathu – what a beautiful film title isn’t it? The translation goes like this: During a Romantic Season in Krishnagudi! Its romantic so is this song. Yesudas sung this song composed by Vidyasagar.

പിന്നെയും പിന്നെയും ആരോ
കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം (2)
പിന്നെയും പിന്നെയും ആരോ
നിലാവത്ത് പൊന്‍വേണുവൂതുന്ന മ്രിതു  മന്ത്രണം
പിന്നെയും പിന്നെയും ആരോ
കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം
പടി കടന്നെത്തുന്ന പതനിസ്വനം

പുലര്‍നിലാ ചില്ലയില്‍ കുളിരിടും  മഞ്ഞിന്‍റെ
പൂവിതള്‍ തുള്ളികള്‍  പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായി കൈ വിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2 )
താനേ തുറക്കുന്ന ജാലകചില്ലില്‍ നിന്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളില്‍
നെറുകയില്‍ ചന്ദനം തോട്ടതാവാം.
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍  മൂളി  പറന്നതാകം.
അണി നിലാതിരിയിട്ട മണി വിളക്കായി മനം
അഴകോടെ മിന്നി തുടിച്ചതാവം. (2 )
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം.
പിന്നെയും പിന്നെയും ആരോ
കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം.




[tweetthis]Pinneyum Pinneyum Aaro Lyrics From Krishnagudiyil Oru Pranayakalathu[/tweetthis]

Share with:


Be the first to comment on "Pinneyum Pinneyum Aaro Lyrics From Krishnagudiyil Oru Pranayakalathu"

Leave a comment





Your email address will not be published.




Newsletter