Oru Bhayankara Kamukan by Unni R | ഒരു ഭയങ്കര കാമുകൻ

Oru Bhayankara Kamukan Unni R

മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ഉണ്ണി. ഒഴിവു ദിവസത്തെ കളി, മുന്നറിയിപ്പ്, ലീല, കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികൾ), കേരള കഫെ, ചാർളി ഉൾപ്പടെ തന്റെ തൂലികയിൽ പിറന്നു വീണ അക്ഷരങ്ങൾക്കൊക്കെ ജീവൻ കൊടുത്തതും മലയാള സിനിമാ ലോകത്തു അദ്ദേഹം നൽകിയ മികച്ച സംഭാവനയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ അവയെ സ്വീകരിക്കുകയും അർഹിച്ച അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ആക്ഷേപഹാസ്യം ആവോളം നിറഞ്ഞ തന്റെ എഴുത്തുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഉണ്ണി ആറിന് സാധിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിൽ കുടമാളൂരിൽ ജനനം ഭയങ്കര കാമുകൻ തുടങ്ങുന്നതു തന്നെ കുടമാളൂരിൽ നിന്നുമാണ്. കുടമാളൂരിന്റെ മുക്കും മൂലയും വരെ അതിന്റെ സൗന്ദര്യം ചോർന്നുപോകാതെ വരച്ചു കാട്ടിയിരിക്കുന്നു. ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ ജീവിതത്തെ തന്റെ നാട് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാകും എന്ന് മനസിലാക്കാൻ ആ വരികൾ തന്നെ ധാരാളം. കേവലം ഒരു ആക്ഷേപ ഹാസ്യമല്ല ഓരോ കുഞ്ഞു കഥകളിലും ഒളിഞ്ഞു കിടക്കുന്ന മർമ്മങ്ങൾ അത് വലുതാണ് വായനയിലൂടെ നാം ലോകത്തെ കാണുന്നു അതിലൂടെ മറ്റൊരു കഥാതന്തു ചിന്തിപ്പിക്കുന്നു. അത്തരം രചനകളൊക്കെ ഇന്ന് കുറവാണോന്നൊക്കെ പറയാം ചിലപ്പോഴൊക്കെ നാം കണ്ടുമുട്ടിയ ഏതേലും കഥയോ സന്ദർഭമോ ഒക്കെയായി സാമ്യം തോന്നിയേക്കാം.

ഭൂതം, ഡിവൈൻ കോമഡി, ഒറ്റപെട്ടവൻ, ജലം, സച്ചിദാനന്ദം ,വൃത്തിയും വെളിച്ചവുമുള്ള ഒരിടം, സാത്താന്റെ വചനങ്ങൾ, ഒരുഭയങ്കര കാമുകൻ ,ഉറക്കം എന്നിവ ചേർന്ന ഒൻപതു കഥകളും എസ് ഹരീഷിന്റെ സംഭാഷണവും അനുബന്ധവും ഉൾപ്പെട്ട കൊച്ചു പുസ്തകമാണ് ഇത്. ഉണ്ണിയും അമ്പിളിയും അവർക്ക് കിട്ടിയ ഭൂതവും ഉൾപ്പെടുന്ന ‘ഭൂതം’ എന്ന രചന വളരെ ലളിതമായ ഭാഷയിൽ എഴുതിയതാണ് കുട്ടികളിലെ ആകാംഷയും കുട്ടിത്തവും നിഷ്കളങ്കതയുമൊക്കെ കഥയിലുടനീളം കാണാനാവും. ഡിവൈൻ കോമഡി പ്രഭാകരനും പത്മിനിയും ആടിത്തിമിർത്ത രചന. സ്ത്രീ കഥാപാത്രത്തെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ച വരികൾ പത്മിനി ഒരിക്കലും കുലസ്ത്രീ അല്ല അവൾ ശരിക്കും ഒരുപെണ്ണാണെന്ന് പലപ്പോഴും പറഞ്ഞുപോയിട്ടുണ്ട് അത്രമനോഹരമായ് ഇങ്ങനൊരു പെണ്ണിനെ അവളുടെ ചേഷ്ടകളും വരച്ചുകാട്ടിയിരിക്കുന്നു. പ്രണയവും പ്രണയചേഷ്ടകളും ഒരു അമ്മയുടെ വേദനയുമൊക്കെ അവളിലൂടെ മനോഹരമായ് കാണിച്ചുതന്നു. ഒറ്റപെട്ടവൻ രാഷ്ട്രീയവും മതവും ഒക്കെ ശുദ്ധ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടിയ രചന. ചിന്തിക്കാനും ചിന്തിപ്പിക്കാനും അങ്ങേയറ്റം സാധിച്ചിട്ടുണ്ട്.

പതിവുപോലെ സമൂഹത്തിന്റെ കണ്ണിലെ കരട് തോണ്ടിയെടുക്കുന്ന വരികൾ മനോഹരം.

“കണിയാരെ നമ്മുടെ പള്ളീന്നു യേശു പുറപ്പെട്ടു പോയോന്നൊന്ന് പ്രശ്നം വയ്ക്കണം” “അയ്യോ ഗോവിന്ദാ നമ്മുടെ ദേവിയോ ശിവനോ ഗണപതിയോ ഒക്കെ പോയാലല്ലേ പ്രശ്നത്തിൽ കിട്ടത്തുള്ളൂ” കണിയാൻ നിസഹായനായി “ഇത് ഇംഗ്ലീഷ് ദൈവമല്ലേ” എത്രമനോഹരമായാണ് ഓരോ വരികളും എഴുതിയിരിക്കുന്നത്. “നാളെ എന്നാ ദിവസമാണെന്ന് അറിയാമോ” ഇല്ലെന്ന് യേശു തലയാട്ടി “നാളെയാ ദുഃഖവെള്ളിയാഴ്ച” യേശു ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു “ഞാനത് മറന്നുപോയി കേട്ടോ നമുക്ക് ആഘോഷിച്ചേക്കാം”. ഇതിനപ്പുറവും ഈ രചനയെ മനോഹരമാക്കാൻ ആകില്ല അത്രയും വിമർശനാത്മകമായി എഴുതിയിരിക്കുന്നു. ജലം, സച്ചിദാനന്ദം, വൃത്തിയും വെളിച്ചവുമുള്ള ഒരിടം വളരെ മികച്ച രചനകളാണ്. പതിവുപോലെ സമൂഹത്തിന്റെ കണ്ണിലെ കരട് തോണ്ടിയെടുക്കുന്ന വരികൾ മനോഹരം.

സാത്താന്റെ വചനങ്ങൾ മങ്ങിയ കാഴ്ച തിരിച്ചു തരുന്നവയാണ് ആത്മധൈര്യവും പ്രകാശവും നൽകുന്നതാണ് തിരിച്ചറിവും ആത്മപരിശോധനയും നൽകുന്നതാണ് സാത്താൻ ഗബ്രിയേൽ മാലാഖയായി കുഞ്ഞിക്കണ്ണനു മുൻപിൽ പ്രത്യക്ഷപ്പെട്ടു അക്ഷര രൂപേണ. ഒരുഭയങ്കര കാമുകൻ മറ്റു രചനകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ രചനയും അതിന്റെ ശൈലിയും ഒരുപക്ഷെ മറവിയുടെയും ഓർമ്മയുടെയും പ്രണയത്തിന്റെയും കലയുടേയുമൊക്കെ വിവിധ ഭാവങ്ങൾ ഉൾകൊണ്ട രചന വളരെ സൂക്ഷ്മതയോടെ മാത്രമേ വായിച്ചു തീർക്കാനായുള്ളൂ. ലൈംഗികതയുടെയും പ്രണയത്തിന്റെ മതത്തിന്റെയും ഒക്കെ ആകെത്തുകയാണ് ഒരു ഭയങ്കര കാമുകൻ. മനോഹരമായ ശൈലിയിൽ പഴമയും പുതുമയും ഇടകലർത്തിയുള്ള ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രചിച്ചിട്ടുള്ളത്.

വളരെ മനോഹരമായ വായനാ അനുഭവം നൽകിയ പുസ്തകം എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. പുസ്തകം വായിക്കുന്നവർ അവസാനം നൽകിയിരിക്കുന്ന ഹരിഷുമായുള്ള സംസാരം കൂടി വായിക്കണം ഉണ്ണി ആർനെ അടുത്തറിയാൻ അത് ഉപകാരപ്പെടും.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Oru Bhayankara Kamukan by Unni R | ഒരു ഭയങ്കര കാമുകൻ"

Leave a comment

Your email address will not be published.